
മൂലമറ്റം: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. തടിയംപാട് പള്ളി വികാരി ഫാ. ജോബിനുൾപ്പെടെയുള്ളവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12-ഓടെ അറക്കുളം മൈലാടിയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരേയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
ഉന്നത ചികിത്സയ്ക്കായി ഒരാളെ പിന്നീട് കാരിത്താസ് ആശുപത്രിയിലേക്കു മാറ്റി.
Post Your Comments