പുത്തന്‍വേലിക്കര: എറണാകുളത്ത് കൃഷി അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത് ഗൂഗിള്‍ പേ വഴിയാണ്. എന്നാൽ കൊടുക്കാമെന്നു ഏറ്റ ആൾ നല്‍കിയത് നേരിട്ടെത്തി. കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച കൃഷി അസിസ്റ്റന്റ് പ്രിജിൽ പുത്തൻവേലിക്കര സ്വദേശിയായ ബിജുവിന്റെ കുടുക്കില്‍ ആവുന്നത് ഇങ്ങനെയാണ്.
എറണാകുളം പുത്തൻവേലിക്കരയിൽ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷി അസിസ്റ്റന്റ് പ്രിജിൽ വിജിലൻസിന്‍റെ പിടിയിലാകുന്നത്. പുത്തൻവേലിക്കര സ്വദേശിയായ ബിജുവിൽ നിന്ന് കൈകൂലി വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.
ഭൂമി തരംമാറ്റം വേഗത്തിലാക്കാൻ കഴിഞ്ഞ ആഴ്ചയാണ് പ്രിജിൽ 5000 രൂപ ജിപേ വഴി ആവശ്യപ്പെട്ടത്. നേരിട്ട് പണം നൽകാമെന്ന് അറിയിച്ച ബിജു വിജിലൻസ് സംഘത്തെ വിവരം അറിയിച്ച ശേഷം കൈക്കൂലിയുമായി എത്തുകയായിരുന്നു.
Post Your Comments