IdukkiNattuvarthaLatest NewsKeralaNews

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി : ഒരാൾ അറസ്റ്റിൽ

ആ​ല​പ്പു​ഴ അ​ഴീ​ക്ക​ൽ സ്വ​ദേ​ശി അ​ഴി​ക്ക​ൽ​ത​റ ശ്രീ​കാ​ന്ത് (30) ആ​ണ് അറസ്റ്റിലായത്

മു​ട്ടം: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി​യ സംഭവത്തിൽ ഒ​രാ​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ അ​ഴീ​ക്ക​ൽ സ്വ​ദേ​ശി അ​ഴി​ക്ക​ൽ​ത​റ ശ്രീ​കാ​ന്ത് (30) ആ​ണ് അറസ്റ്റിലായത്. മു​ട്ടം പൊ​ലീ​സാണ് ഇയാളെ പി​ടി​കൂടിയ​ത്.

Read Also : ചിന്നക്കനാലിലെ അരികൊമ്പനെ പിടികൂടാനായി രണ്ട് കുങ്കിയാനകൾ കൂടി ഇന്നെത്തും

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെയാണ് സംഭവം. ശ​ങ്ക​ര​പ്പ​ള്ളി പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നു മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. കു​ട​യ​ത്തൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ​നി​ന്നു ശേ​ഖ​രി​ച്ച മാ​ലി​ന്യ​മാ​ണ് മു​ട്ട​ത്ത് എ​ത്തി​ച്ച് ജ​ലാ​ശ​യ​ത്തി​ൽ ത​ള്ളി​യ​ത്. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന ടാ​ങ്ക​ർ ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. പ്ര​തി​യെ സ്റ്റേ​ഷ​ൻ ജാ​മ്യത്തിൽ വി​ട്ട​യ​ച്ചു. പി​ടി​ച്ചെ​ടു​ത്ത ടാ​ങ്ക​ർ കോ​ട​തി​ക്കു കൈ​മാ​റുമെന്ന് പൊലീസ് അറിയിച്ചു.

Read Also : കേന്ദ്രസർക്കാർ ജീവനക്കാർക്ക് വമ്പൻ ലോട്ടറി: ശമ്പളം കുത്തനെ ഉയരും, ഡി.എ 4% വര്‍ധിപ്പിച്ചു

ശ്രീ​കാ​ന്തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് മു​ട്ടം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button