
ചിങ്ങവനം: യുവതിയെ പീഡിപ്പിച്ചശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. കുറിച്ചി തടത്തിപ്പറമ്പില്‍ ടി.കെ. മോനിച്ച(40)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : പത്തനംതിട്ടയിൽ രണ്ട് വീടുകളിൽ മോഷണം: രണ്ടിടങ്ങളിൽ നിന്നായി പണവും സ്വർണവും കാണാതായി
2016-ല്‍ ആണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ പിന്നീട് കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ക്കഴിയുന്ന പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്.
എസ്എച്ച്ഒ ടി.ആര്. ജിജു, സിപിഒമാരായ സതീഷ്, സലമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments