തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ദിവസക്കൂലി 333 രൂപയായി ഉയരും. 22 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലിയിലെ വർദ്ധനവ്. ഹരിയാനയിലാണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നത്. 357 രൂപയാണ് ഇവിടെ ലഭിക്കുന്ന കൂലി.
Read Also: കാർഷിക സർവകലാശാലയിലെ അതിക്രമം: കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് കൃഷിമന്ത്രി
അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച നരേന്ദ്രമോദി സർക്കാരിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അഭിനന്ദനം അറിയിച്ചു. തൊഴിലുറപ്പ് കൂലി വർദ്ധനവ് ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ആശ്വാസമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 333 രൂപയായി കൂലി ഉയർത്തിയത് മോദി സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments