ThiruvananthapuramNattuvarthaLatest NewsKeralaNews

വിദേശിക്ക് നേരെ ആക്രമണം : ടാ​ക്സി ഡ്രൈ​വ​ർ അറസ്റ്റിൽ

ടാ​ക്സി ഡ്രൈ​വ​റാ​യ വി​ഴി​ഞ്ഞം ടാ​ൺ ഷി​പ്പ് കോ​ള​നി​യി​ൽ ഷാ​ജ​ഹാ​ൻ ആണ് അറസ്റ്റിലായത്

വി​ഴി​ഞ്ഞം: കോ​വ​ള​ത്ത് വിദേശി​യെ ആ​ക്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​ർ പൊലീസ് പി​ടി​യി​ൽ. ടാ​ക്സി ഡ്രൈ​വ​റാ​യ വി​ഴി​ഞ്ഞം ടാ​ൺ ഷി​പ്പ് കോ​ള​നി​യി​ൽ ഷാ​ജ​ഹാ​ൻ ആണ് അറസ്റ്റിലായത്. നെ​ത​ർ​ലാ​ൻ​ഡ് സ്വ​ദേ​ശിയായ കാ​ൽ​വി​ൻ സ്കോ​ൾ​ട്ട​(27)നെ​യാ​ണ് ഷാജഹാൻ ആക്രമിച്ചത്.

Read Also : ഗൂഗിള്‍ പേ വഴി ചോദിച്ച പണം നേരിട്ടെത്തി കൊടുത്തു: എറണാകുളത്ത് കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് കുടുക്കിലായത് ഇങ്ങനെ

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാണ് സംഭവം. കോ​വ​ളം ലൈ​റ്റ് ഹൗ​സ് ഭാ​ഗ​ത്ത് നി​ന്ന് സു​ഹൃ​ത്തി​ന്‍റെ കാ​റി​ൽ ഹോ​ട്ട​ലി​ലേ​ക്ക് പോ​കാ​ൻ ഇ​റ​ങ്ങി​യ കാ​ൽ​വി​ൻ സ്കോ​ൾ​ട്ടനെ ഷാ​ജ​ഹാ​ൻ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കുകയായിരുന്നു. ഓ​ണേ​ഴ്സ് വ​ണ്ടിയി​ൽ വി​ദേ​ശി​യെ ക​യ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. പി​താ​വ് ജാ​ക്സി​നൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ഓ​ണേ​ഴ്സ് കാ​റി​ൽ ​യാ​ത്ര പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഷാ​ജ​ഹാ​ൻ ത​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​മാ​യ​ത്. അ​ടി​പി​ടി ത​ട​യാ​ൻ എ​ത്തി​യ കാ​ൽ​വി​ന്‍റെ ചു​ണ്ടി​ന് പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണ​ത്തി​ൽ വി​ദേ​ശി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും ഡ്രൈ​വ​റു​മാ​യ ശ്യാ​മ​പ്ര​സാ​ദി​നും പ​രി​ക്കേ​റ്റി​രു​ന്നു. കോ​വ​ളം സി​ഐ ബി​ജോ​യ്, എ​സ് ഐ ​അ​നീ​ഷ് കു​മാ​ർ, സി​പി​ഒ സെ​ൽ​വ​ൻ എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button