കൊച്ചി: ബിഗ് ബോസ് സീസൺ 5ൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച പേരുകളിലൊന്നാണ് നടി അഞ്ജന മോഹന്റേത്. ഇറോട്ടിക് വെബ് സീരീസുകള്‍ കൊണ്ട് പേരുകേട്ട ഒടിടി പ്ലാറ്റ്‌ഫോമായ യെസ്മയിലെ, ഹിറ്റ് വെബ് സീരീസുകളിലൊന്നായ നാന്‍സിയിലൂടെയാണ് കണ്ണൂര്‍ സ്വദേശിനായായ അഞ്ജന മോഹന്‍ താരമാകുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ തന്നെ അഞ്ജനയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്ത് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുകയാണ് അഞ്ജന ഇപ്പോൾ.
അഭിനയത്തിന് പുറമെ മോഡലിംഗിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അഞ്ജന, തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ നിരന്തരമായ വിമര്‍ശനങ്ങളും ബിക്കിനി മോഡൽ കൂടിയായ അഞ്ജനയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍, നെഗറ്റീവ് കമന്റുകള്‍ തനിക്ക് ശീലമായെന്നും എന്ത് ധരിക്കണം എന്നത് തന്റെ അവാകശമാണെന്നും അഞ്ജന പറയുന്നു.
നെഗറ്റീവ് കമന്റുകള്‍ ഇടുന്നവര്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണെന്നാണ് അഞ്ജന പറയുന്നത്. ബിക്കിനി ധരിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാല്‍, അതിനുള്ള സാഹചര്യം അനുവദിക്കാത്തതിന്റെ ഫ്രസ്‌ട്രേഷനായിരിക്കും അവര്‍ കമന്റിലൂടെ തീര്‍ക്കുന്നതെന്നാണ് അഞ്ജന പറയുന്നത്. മനുഷ്യനായാല്‍ അസൂയ വേണമെന്നും അസൂയ ഉണ്ടെങ്കിലേ എന്തെങ്കിലുമൊക്കെ ആകാന്‍ സാധിക്കുകയുള്ളൂ എന്നും അഞ്ജന പറയുന്നു.
മോഡലിംഗിനും അഭിനയിത്തിനും പുറമെ അഞ്ജന ചിത്രരചനയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ന്യൂഡ് ചിത്രങ്ങള്‍ വരച്ചാണ് അഞ്ജന സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ന്യൂഡ് ചിത്രങ്ങള്‍ വരക്കുമ്പോള്‍ ചിലരൊക്കെ അത് താനാണെന്ന് തെറ്റിദ്ധരിക്കാറുണ്ടെന്നാണ് അഞ്ജന പറയുന്നു. തന്റെ ബോഡി സ്ട്രക്ചര്‍ വരാറുണ്ടെങ്കിലും അത് താനല്ലെന്നാണ് അഞ്ജന പറയുന്നത്.
യെസ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും അഞ്ജന ഒരു അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. നാന്‍സിയില്‍ അഭിനയിച്ച ശേഷമാണ് ഇത്രയും നിലവാരമില്ലാത്തതാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് അഞ്ജന പറഞ്ഞത്. പോണ്‍ ടൈപ്പ് സാധനം ചെയ്യുന്നത് കൊണ്ടല്ല അതെന്നും മറിച്ച് ക്രൂവിന് നിലവാരമില്ലാത്താണ് പ്രശ്‌നമെന്നും അഞ്ജന പറയുന്നു.
Post Your Comments