ThrissurLatest NewsKeralaNattuvarthaNews

14കാരിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കി: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും

മതിലകം സുനാമി കോളനി സ്വദേശി കുഞ്ഞുമാക്കൻപുരക്കൽ സനാഥൻ എന്ന സതീഷിനെയാണ്​ (40) കോടതി ശിക്ഷിച്ചത്

ഇരിങ്ങാലക്കുട: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മതിലകം സുനാമി കോളനി സ്വദേശി കുഞ്ഞുമാക്കൻപുരക്കൽ സനാഥൻ എന്ന സതീഷിനെയാണ്​ (40) കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്റ്റ്​ട്രാക്​ സ്പെഷൽ കോടതി (പോക്​സോ) ജഡ്ജി കെ.പി. പ്രദീപ് ആണ് ശിക്ഷ വിധിച്ചത്​.

Read Also : മകളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല: കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു 

പിഴത്തുക അടക്കാത്ത പക്ഷം ഒരു വർഷവും രണ്ട് മാസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക അതിജീവിതക്ക്​ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

മതിലകം എസ്.ഐ ആയിരുന്ന കെ.എസ്. സൂരജ് രജിസ്റ്റർ ചെയ്ത കേസ്​ സി.ഐ ആയിരുന്ന എ. അനന്തകൃഷ്ണനാണ്​ അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ​ പൊലീസ് ഓഫീസർ ടി. ആർ. രജനി പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന്​ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button