
തിരുവനന്തപുരം: എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ യുവാവിനെ LSD സ്റ്റാമ്പുമായി അറസ്റ്റ് ചെയ്തു. തോൽപ്പെട്ടിയിലാണ് സംഭവം. ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡ (വയസ്സ് 23) യെ ആണ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും മാരക മയക്കുമരുന്നായ 0.079 ഗ്രാം എൽ. എസ്. ഡി സ്റ്റാമ്പ് കണ്ടെടുത്തു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മാനന്തവാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിൽജിത്ത് പി. ബി യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് വി, സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോദ് പി ആർ, ജോബിഷ് കെ, ബിനു എം എം, വിപിൻ പി, എക്‌സൈസ് ഡ്രൈവർ അബ്ദുൽ റഹീം എം വി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments