
ചിങ്ങവനം: വാഹനം തട്ടിയതിന്റെ പേരില്‍ യുവതിക്കുനേരേ അതിക്രമം നടത്തിയ മൂന്നു യുവാക്കൾ അറസ്റ്റിൽ. ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ ഓമണ്ണില്‍ അനന്തു (22), ചങ്ങനാശേരി തൃക്കൊടിത്താനം പാറപ്പറമ്പില് പ്രവീണ്‍ കുമാര്‍ (വിഷ്ണു -23), ചങ്ങനാശേരി പായിപ്പാട് നാലുകോടി കല്ലുംകുളം നന്ദു വിനോദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാവിലെ 10.30-നു ആണ് കേസിനാസ്പദമായ സംഭവം. കുറിച്ചി ഔട്ട് പോസ്റ്റ് ഭാഗത്തു വച്ച് യുവാക്കള്‍ പാര്‍ക്ക് ചെയ്ത കാര്‍ മുമ്പോട്ട് എടുക്കുമ്പോൾ തിരുവല്ല കോയിപ്പുറം സ്വദേശിനിയായ യുവതിയുടെ കാറില്‍ ഇടിച്ചു. തുടര്‍ന്ന്, യുവതിയുമായി വാക്കേറ്റമുണ്ടാകുകയും അവരെ അസഭ്യം പറയുകയും കൈയില്‍ കടന്നുപിടിക്കുകയുമായിരുന്നു.
Read Also : അറിഞ്ഞും അറിയാതെയും നമുക്ക് കിട്ടുന്ന പലതരം ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുപേരെയും പിടികൂടിയത്. ഇവരില്‍ അനന്തു, പ്രവീണ്‍കുമാര്‍ എന്നിവര്‍ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ അലക്സ്, സിപിഓമാരായ സതീഷ്, സലമോന്‍, മണികണ്ഠന്, കെ.വി. പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments