കൊല്ലങ്കോട്: ഡാമിലെ ഗാലറിയിൽ പൂട്ട് പൊട്ടിച്ച് അനധികൃതമായി കടന്ന രണ്ടുപേർ അറസ്റ്റിൽ. പോത്തമ്പാടം, പത്തിച്ചിറ എ. ഷിനു (23), കൊല്ലങ്കോട് കോട്ടപ്പാടം പി. രവി (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലങ്കോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന്, ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Read Also : പദ്ധതിക്ക് 454 കോടി അനുവദിച്ചത് കേന്ദ്രം, പരസ്യത്തിൽ റിയാസിന്റെ തല: അല്പത്തരമെന്ന് കെ സുരേന്ദ്രൻ
ബുധനാഴ്ചയാണ് സംഭവം. പ്രതികൾ അനധികൃതമായി ഡാമിന്റെ സംരക്ഷണ മേഖലയായ ഗാലറിയിൽ കടന്നതായി കാണിച്ച് ചുള്ളിയാർ ഡാം എ.എ സിതാര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
ഡാമിനകത്ത് നിന്ന് സോളാർ തെരുവ് വിളക്കുകൾ, ബാറ്ററി, ചെമ്പ് കമ്പി, അലുമിനിയം കമ്പികൾ എന്നിവ കഴിഞ്ഞ മാസങ്ങളിൽ മോഷണം പോയിരുന്നു. തുടർന്ന് പൊലീസിൽ ഇറിഗേഷൻ അധികൃതർ പരാതി നൽകി. നിരന്തരമായ പട്രോളിങ്ങിലാണ് പ്രതികൾ പിടിയിലായത്.
Post Your Comments