Latest NewsNewsBusiness

തുടർച്ചയായ രണ്ടാം സെഷനിലും ഓഹരി വിപണിയിൽ ഇടിവ്

നിഫ്റ്റി 131.90 പോയിന്റ് ഇടിഞ്ഞ് 16,945- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 398.18 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,527.10- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 131.90 പോയിന്റ് ഇടിഞ്ഞ് 16,945- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1,037 കമ്പനികളുടെ ഓഹരികൾ ഉയർന്നും, 2,454 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 139 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, അപ്പോളോ ഹോസ്പിറ്റൽ തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ബജാജ് ഫിൻസെർവ്, അദാനി എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തോളമാണ് ഇടിഞ്ഞത്.

Also Read: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം, അപലപനീയം: ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ തലകുനിക്കേണ്ടി വരുന്ന നിമിഷങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button