അടിമാലി: ചീയപ്പാറയ്ക്കു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ പാലനിൽക്കുംതടത്തിൽ ഉലഹന്നാൻ ജോണിന്റെ മകൻ ജോജി ജോണ് (40) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് സംഭവം. ഇവിടെ എത്തിയ നാട്ടുകാരാണ് സംരക്ഷണഭിത്തിക്കു താഴ്ഭാഗത്തായി ഒരാൾ അപകടത്തിൽപ്പെട്ടു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന്, അടിമാലി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആനച്ചാൽ ചെങ്കുളം എലിഫന്റ് പാർക്ക് റിസോർട്ടിലെ ജീവനക്കാരനായിരുന്നു ജോജി ജോണ്.
Read Also : സംസ്ഥാനത്തെ ലോ റിസ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് പ്ലാൻ പരിശോധിക്കാതെ പെർമിറ്റ് നൽകും, കൂടുതൽ വിവരങ്ങൾ അറിയാം
ബുധനാഴ്ച രാത്രി 11-ന് റിസോർട്ടിൽ നിന്നു അവധിയെടുത്ത് വീട്ടിലേക്കു മടങ്ങിയതായിരുന്നു ജോജി. യാത്രാമധ്യേ വിശ്രമിക്കാൻ കലുങ്കിൽ കിടന്നപ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് പൊലീസ് നിഗമനം.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: ജൂലി കോയമ്പത്തൂരിൽ നഴ്സാണ്.
Post Your Comments