ErnakulamKeralaNattuvarthaLatest NewsNewsCrime

മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയായ മോഡൽ കൊച്ചിയിൽ എക്‌സൈസിന്റെ പിടിയിലായി

കൊച്ചി: മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയായ മോഡൽ കൊച്ചിയിൽ എക്‌സൈസിന്റെ പിടിയിലായി. റിസോർട്ടുകളിലും ആഡംബര ഹോട്ടലുകളിലും രഹസ്യമായി നടത്തി വരുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മോഡലിംഗ് ആര്‍ട്ടിസ്റ്റ്, ചേര്‍ത്തല അര്‍ത്തുങ്കല്‍ നടുവിലപറമ്പില്‍ വീട്ടില്‍ റോസ് ഹെമ്മ എന്ന ഷെറിന്‍ ചാരു(29) ആണ് എറണാകുളം സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്.

‘സ്‌നോബോള്‍’ എന്ന കോഡിലാണ് ഇവര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മയക്കുമരുന്ന് കൈമാറി വന്നിരുന്നത്. ഓയോ റൂമുകളിലാണ് റോസ് ഹെമ്മയുടെ സ്ഥിരം താമസം. റോസ് ഹെമ്മയില്‍ നിന്ന് നിന്ന് 1.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ മാത്രം മയക്കുമരുന്നമായി പുറത്തിറങ്ങുന്ന റോസ് ഹെമ്മ ഉപഭോക്താക്കളുടെ വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചാണ് അടുത്ത സ്ഥലത്തേക്ക് യാത്ര ചെയ്ത് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഹെമ്മയുടെ നിയന്ത്രണത്തിലുള്ള സംഘമാണ് റേവ് പാര്‍ട്ടികളില്‍ ലഹരി മരുന്ന് വിതരണം ചെയ്ത് വന്നിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button