KeralaLatest NewsNews

സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്ക് ഇനി മുതൽ സ്റ്റാർ പദവി, പുതിയ മദ്യനയം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

കള്ള് വ്യവസായത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്

കേരളത്തിലെ കള്ളുഷാപ്പുകൾക്ക് ഇനി മുതൽ സ്റ്റാർ പദവി നൽകുന്നു. സംസ്ഥാന സർക്കാറിന്റെ പുതിയ മദ്യനയത്തിലാണ് സ്റ്റാർ പദവിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഉൾക്കൊള്ളിക്കുന്നത്. ബാറുകൾക്ക് നൽകിയിരിക്കുന്നത് പോലെ, കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി അനുസരിച്ച് വിവിധ ക്ലാസിഫിക്കേഷൻ നൽകുന്നതാണ്. ഏപ്രിൽ ഒന്ന് മുതലാണ് സംസ്ഥാനത്തെ പുതിയ മദ്യനയം പ്രാബല്യത്തിലാകുക.

കേരളത്തിലെ പല കളളുഷാപ്പുകളിലും വൃത്തി കുറവുണ്ടെന്ന ആരോപണം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൃത്തിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കാനും, കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റങ്ങൾ കൊണ്ടുവരാനും എക്സൈസ് ശുപാർശ ചെയ്തിട്ടുണ്ട്. ഈ ശുപാർശയാണ് ഇത്തവണ നടപ്പാക്കുക. അതേസമയം, കള്ള് വ്യവസായത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

Also Read: ബൈ​ക്കി​ൽ അ​മി​ത വേ​ഗ​ത്തി​ലെത്തിയ ബുള്ളറ്റിടിച്ച് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരു​ന്ന​ യുവാവ് മരിച്ചു

പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ കലക്ടർമാരുടെ സാന്നിധ്യത്തിൽ നടന്നിരുന്ന കള്ളുഷാപ്പ് ലേലം ഇനി മുതൽ ഓൺലൈനായാണ് നടക്കുക. നിലവിൽ, നേരിട്ട് നറുക്കെടുക്കുന്ന രീതിയാണ് ഉള്ളത്. പുതിയ മദ്യനയത്തിൽ ഒട്ടനവധി തരത്തിലുള്ള മാറ്റങ്ങൾ സർക്കാർ നടപ്പാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button