തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാത വികസനത്തിന് പണം അനുവദിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് – മുത്തങ്ങ ദേശീയപാതയ്ക്കും അടിമാലി കുമളി ദേശീയ പാതയ്ക്കുമായി 804.76 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
Read Also: മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയായ മോഡൽ കൊച്ചിയിൽ എക്‌സൈസിന്റെ പിടിയിലായി
കോഴിക്കോട്, വയനാട് യാത്രക്കാരുടെ ചിരകാല സ്വപ്നസാഫല്യം മലാപ്പറമ്പ് – പുതുപ്പാടി വരെ ദേശീയപാതാവികസനത്തിന് ഭൂമിയേറ്റെടുക്കാൻ 454.01 കോടി രൂപ അനുവദിച്ചുവെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ച കേന്ദ്രമന്ത്രി ശ്രീ. നിതിൻ ഗഡ്കരിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കോഴിക്കോട്, വയനാട് യാത്രക്കാരുടെ
ചിരകാല സ്വപ്നസാഫല്യം
മലാപ്പറമ്പ് – പുതുപ്പാടി വരെ ദേശീയപാതാവികസനത്തിന് ഭൂമിയേറ്റെടുക്കാൻ 454.01 കോടി രൂപ അനുവദിച്ചു
മലബാറിന്റെ ദീർഘകാല ആവശ്യമായിരുന്ന കോഴിക്കോട്, വയനാട് ജില്ലകളിലൂടെ കടന്നുപോകുന്ന കോഴിക്കോട് – മുത്തങ്ങ ദേശീയപാതാ വികസനം യാഥാർത്ഥ്യത്തിലേക്ക്. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റശേഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ കോഴിക്കോട് – മുത്തങ്ങ ദേശീയപാതാ വികസനം സംബന്ധിച്ച് പ്രത്യേകമായി ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പുതുപ്പാടി മുതൽ മുത്തങ്ങ വരെ വികസിപ്പിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കുന്നതിന് ആദ്യഘട്ടത്തിൽ ഫണ്ടനുവദിച്ചു. ഇപ്പോൾ ബാക്കിയുള്ള മലാപ്പറമ്പ് – പുതുപ്പാടി വരെയുള്ള വികസനവും യാഥാർത്ഥ്യമാവുകയാണ്.
മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ നവീകരിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിനായി 454.01 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. പേവ്ഡ് ഷോൾഡറോട് കൂടിയ രണ്ട് വരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള സാമ്പത്തികാനുമതിയാണ് ലഭ്യമായിരിക്കുന്നത്. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ ബൈപാസ് നിർമ്മിക്കുന്നതിനുള്ള നിർദ്ദേശവും പദ്ധതിയിലുണ്ട്.
സംസ്ഥാന ദേശീയപാതാ വിഭാഗം സമർപ്പിച്ച പദ്ധതി പരിശോധിച്ചാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തുക അനുവദിച്ചിരിക്കുന്നത്. ബഹു. മുഖ്യമന്ത്രിയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ പാത നവീകരിക്കുന്നതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളെ ഏകോകിപ്പിച്ച് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനുള്ള ഇടപെടൽ നടത്തും.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ച കേന്ദ്രമന്ത്രി ശ്രീ. നിതിൻ ഗഡ്കരിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
Read Also: ശ്രീലങ്കൻ രീതിയിൽ സ്വാദിഷ്ടമായ റമദാൻ നോമ്പ് കഞ്ഞി തയ്യാറാക്കാം
Post Your Comments