![](/wp-content/uploads/2023/01/police-1.jpg)
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. മീനച്ചില്‍ മൂലേത്തുണ്ടി കോളനി ഭാഗത്ത് ഓലിക്കല്‍ സാജന് ജോര്‍ജി (മൂലേത്തുണ്ടി സാജന്-40)നെയാണ് കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്ന് ആറുമാസത്തേക്ക് നാടുകടത്തിയത്.
ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാലാ പൊലീസ് സ്റ്റേഷനില്‍ അടിപിടി, കഞ്ചാവ്, തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
Read Also : ഡൽഹി കലാപക്കേസ്: എഎപി നേതാവ് താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി
മാത്രമല്ല, കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. ഇയാള്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്പ്പെടുന്നതിനെത്തുടര്ന്നാണ് കാപ്പാ നിയമ നടപടിക്ക് ശിപാര്‍ശ ചെയ്തത്.
Post Your Comments