KeralaLatest NewsNews

അന്യന്റെ ഗർഭം ഏറ്റെടുക്കാനുള്ള ഉത്സാഹം ആരും കാണാതെ പോകരുത്: കേന്ദ്ര പദ്ധതി അടിച്ചു മാറ്റി റിയാസ്, വിമർശനം

അല്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിയും കുട പിടിയ്ക്കും

 തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സ് ബോർഡടിച്ചുവെക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ വിമർശനം. മലാപ്പറമ്പ് ദേശീയ പാത വികസനത്തിനു 454 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത് സ്വന്തം ഫോട്ടോ ചേർത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച റിയാസിന് നേരെ ട്രോൾ നിറയുകയാണ്.

READ ALSO: ‘വൃദ്ധനായ മൻമോഹൻ സിങ്ങിന്റെ ഹൃദയ വേദന ശാപമായി പരിണമിച്ചു!കർമ്മ ഈസ് ബൂമറാങ്ങ്’ – സന്ദീപ് വാര്യർ

‘മിസ്റ്റർ മുഹമ്മദ് റിയാസ് താങ്കൾക്ക് ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു. ഇതിൽ എന്താണ് താങ്കൾക്കും കേരളസർക്കാരിനും അവകാശപ്പെടാനുള്ളത്? ഇതിന് ഒരു നയാ പൈസയെങ്കിലും സംസ്ഥാനസർക്കാർ ചെലവഴിക്കുന്നുണ്ടോ. എല്ലാ സംസ്ഥാനങ്ങളും ഭൂമി ഏറ്റെടുക്കാന്‍ ഇരുപത്തഞ്ചും മുപ്പതും ശതമാനം ചെലവ് വഹിക്കുമ്പോൾ ഒന്നും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കേരളസർക്കാരിന്. കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ. താങ്കൾ എട്ടുകാലി മമ്മൂഞ്ഞല്ല അദ്ദേഹത്തിന്റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ലജ്ജ എന്നൊരു പദം ഇടതുനിഘണ്ടുവിൽ അല്ലെങ്കിൽത്തന്നെ ഇല്ലല്ലോ…’ എന്നായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരിഹാസം.

അന്യന്റെ ഗർഭം ഏറ്റെടുക്കാനുള്ള ഉത്സാഹം ആരും കാണാതെ പോകരുത് എന്നും അല്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിയും കുട പിടിയ്ക്കും, വല്ലവന്റേയും കൊച്ചിന്റെ പിതൃത്വം അത് റിയാസിന് മാത്രം അവകാശപ്പെട്ടതാണ് എന്നെല്ലാം പരിഹാസം ഉയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button