Latest NewsNewsIndia

ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് പോരാട്ടം: എന്ത് വിലയും നൽകാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതിനായി എന്ത് വിലയും നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിൽ നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Read Also: ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം! എല്ലാം ഒരുമിച്ചു കൊണ്ടു പോകാൻ ശ്രമിച്ച ഒരുത്തി കാരണം നഷ്ടപ്പെട്ടത് ഒരു ജീവൻ

മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്തിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.

ഒരു പാർലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തിന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ശിക്ഷിക്കപ്പെട്ടാൽ, അയാൾ അയോഗ്യരാക്കപ്പെടുമെന്നാണ് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പറയുന്നത്.

Read Also: ‘വൃദ്ധനായ മൻമോഹൻ സിങ്ങിന്റെ ഹൃദയ വേദന ശാപമായി പരിണമിച്ചു!കർമ്മ ഈസ് ബൂമറാങ്ങ്’ – സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button