തിരുവനന്തപുരം: ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് കൂടെ പഠിച്ച യുവാവുമായി അവിഹിത ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമായിരുന്നു ബൈജു രാജു ആരോപിച്ചിരുന്നത്.
ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോ. അനുജ ജോസഫ്. വിവാഹബന്ധത്തിൽ പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തവർ എന്തിന് ഇതു പോലെ ഒരാളുടെ ജീവനെടുക്കുന്നത് വരെ കാത്തു നിൽക്കുന്നു എന്ന് അനുജ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
തുടർച്ചയായ രണ്ടാം സെഷനിലും ഓഹരി വിപണിയിൽ ഇടിവ്
ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട്. മരണം കൊണ്ടു പരിഹരിക്കാൻ കഴിയുമോ എല്ലാ വേദനയും എന്ന ചോദ്യത്തിന് No എന്നാണ് ഇന്നുമെന്റെ മറുപടി.
അങ്ങനെ ആണേൽ ഇന്നു പലരും ഈ ലോകത്തിൽ നിന്നു മൺമറഞ്ഞു പോയേനെ.
വിവാഹബന്ധത്തിൽ പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തവർ എന്തിനു ഇതു പോലെ ഒരാളുടെ ജീവനെടുക്കാൻ വരെ കാത്തു നിൽക്കുന്നു.
ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം,എല്ലാം കൂടെ ഒരുമിച്ചു കൊണ്ടു പോകാമെന്ന ഒരുത്തിയുടെ വ്യാമോഹത്തിൽ പൊലിഞ്ഞത് ഒരു പാവത്തിന്റെ ജീവനാണെന്നു മാത്രം.
പ്രിയ സഹോദരാ, നിങ്ങളുടെ കണ്ണുനീർ മനസ്സാക്ഷിയുള്ള ആരുടെയും ഉള്ളുലയ്ക്കും.
എന്നിട്ടും നിങ്ങളെ മനസിലാക്കാതെ പോയവൾക്ക് കാലം ചിലത് കരുതിയിട്ടുണ്ട്.
നിങ്ങളുടെ കുഞ്ഞിനെ ഓർത്തു വേദന മാത്രം. അവൾക്കു ഒരു നല്ല അപ്പന്റെ സ്നേഹം നിങ്ങൾ നഷ്‌ടപ്പെടുത്തിയതോർത്തു. ആത്മഹത്യ ഒന്നിന്റെയും അവസാന വാക്കല്ല.
ജീവിതത്തിൽ നിന്നു ഓടി ഒളിക്കുമ്പോഴും നിങ്ങൾക്ക് എന്തു സമാധാനം ലഭിക്കും.
നിങ്ങളെ ചതിച്ചവർ ഈ ലോകത്തിൽ ജീവിതനാടകം തകർത്താടുമ്പോൾ!
Post Your Comments