KozhikodeLatest NewsKeralaNattuvarthaNews

പന്തീരാങ്കാവില്‍ വാഹനാപകടം : ജോലിക്ക് പോകുന്നവഴി സൈബര്‍ പാര്‍ക്ക് ജീവനക്കാരി മരിച്ചു

ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരിച്ചത്

കോഴിക്കോട്: പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര ഉസ്താദിന്‍റവിടെ ആയിഷബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം.

Read Also : കോടതിയെ സമീപിക്കാനൊരുങ്ങി റെയില്‍വേ പൊലീസ്: മെഡിക്കല്‍ പരിശോധനയിൽ പീഡനം നടന്നതിന്റെ സൂചനകളില്ല, സാക്ഷികളും ഇല്ല

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന്, മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് ‘ബൈത്തുൽ സഫ’യിലേക്ക് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനില്‍ നടക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button