കാഞ്ഞങ്ങാട്: വയോധികന് വെട്ടേറ്റ സംഭവത്തിൽ ഭാര്യക്കും മകനുമെതിരെ പൊലീസ് കേസെടുത്തു. മൂവാരിക്കുണ്ടിലെ കെ. അമ്പുവിനാണ് (78) ഇടതുകൈക്ക് വെട്ടേറ്റത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അമ്പു നൽകിയ പരാതിയിൽ മകൻ സജിത്, ഭാര്യ ശാന്ത എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.
തന്നെ സംരക്ഷിക്കാത്തവർക്ക് വീടും പറമ്പും എഴുതി നൽകില്ലെന്ന് പറഞ്ഞതിന് മകൻ വെട്ടിപ്പരിക്കേൽപ്പിക്കുകയും ഭാര്യ മരവടികൊണ്ട് കൈക്കും കാലിനും അടിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് വയോധികൻ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments