ജീരകം, പെരുഞ്ചീരകം എന്നിവ അസിഡിറ്റിയെ ചെറുക്കാൻ സഹായകമായ വൈദ്യങ്ങളാണ്. ഇവയിട്ടു തിളപ്പച്ച വെള്ളെ ചൂടാറിയ ശേഷം കുടിയ്ക്കാം. ജീരകം വായിലിട്ടു ചവച്ചരയ്ക്കുന്നതും ഗുണം ചെയ്യും. തണുത്ത പാൽ അസിഡിറ്റിയ്ക്ക് ഏറെ ഫലപ്രദമായ ഒന്നാണ്. തണുത്ത പാലിൽ ഒരു സ്പൂൺ നെയ്യു ചേർത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പാലിൽ മധുരം ചേർക്കാതെ വേണം, കുടിയ്ക്കാൻ. അതുപോലെ വെറുംവയറ്റിൽ പാൽ കുടിയ്ക്കുകയും ചെയ്യരുത്.
പുതിനയില അസിഡിറ്റിയെ ചെറുക്കാൻ ഏറെ നല്ലതാണ്. പുതിനയിലയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കിൽ തിളപ്പിച്ച വെള്ളത്തിൽ പുതിനയിലയിട്ടു കുടിയ്ക്കാം. വയറിന് തണുപ്പു നൽകാനും വായ്നാറ്റമകറ്റാനുമെല്ലാം ഇത് അത്യുത്തമമാണ്.
നെല്ലിക്കയ്ക്ക് ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ നിയന്ത്രിയ്ക്കാൻ സാധിയ്ക്കും. നെല്ലി കഴിയ്ക്കാം. അല്ലെങ്കിൽ നെല്ലിയ്ക്ക ഉണക്കിപ്പൊടിച്ചത് രണ്ടുനേരവും കഴിയ്ക്കാം. ഗുണം ലഭിയ്ക്കും. ഗ്രാമ്പൂ വയറ്റിലെ ആഹാരത്തെ പെട്ടെന്നു തന്നെ ദഹിപ്പിയ്ക്കാൻ സാധിയ്ക്കുന്ന ദഹനരസങ്ങൾ ഉൽപാദിപ്പിയ്ക്കുന്ന ഒന്നാണ്. വായിൽ ഒന്നോ രണ്ടോ ഗ്രാമ്പൂവിട്ടു ചവയ്ക്കുന്നത് ഗുണം ചെയ്യും.
Post Your Comments