AlappuzhaKeralaNattuvarthaLatest NewsNews

ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കി: വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രവാസി ആത്മഹത്യ ചെയ്തു

കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നും വെളിപ്പെടുത്തി ന്യൂസിലാൻഡുകാരനായ ബൈജു രാജു രംഗത്ത് വന്ന സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യവീട്ടുകാർ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും ബൈജു രാജു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, ബൈജു രാജു കായംകുളത്തെ ഒരു ലോഡ്ജിൽ അദ്ദേഹം തൻറെ ജീവിതം അവസാനിപ്പിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും മകളെ തന്നിൽ നിന്നും അകറ്റി എന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഉട നീളം അദ്ദേഹം കരയുകയായിരുന്നു. ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവൻ കൊണ്ടുപോയതായും ബൈജു രാജു ആരോപിച്ചു. നാട്ടിലെ ഫിക്സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കിയതായും തന്നെ ഇപ്പോൾ അവരെല്ലാം ചേർന്ന് ആട്ടി പുറത്താക്കി എന്നും ബൈജു രാജു പറഞ്ഞു.

വിപണിയിലെ താരമാകാൻ വൺപ്ലസ് എത്തുന്നു, കിടിലൻ ഫീച്ചറുകൾ അടങ്ങിയ പുതിയ ഹാൻഡ്സെറ്റ് ഉടൻ അവതരിപ്പിക്കും

‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എൻ്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ എനിക്കത് കഴിയില്ല. കാരണം ഞാൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ്. ഇത് എൻ്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാൻ കഴിയില്ല. എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകൾ എൻ്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്,’ ബൈജു രാജു വ്യക്തമാക്കി.

ഇതോടൊപ്പം, അദ്ദേഹത്തിൻറെ വീട്ടുകാരുടെ അഡ്രസ്, അവരുടെ പാസ്പോർട്ട് നമ്പർ, അവർക്ക് ന്യൂസിലാൻഡിലുള്ള രജിസ്ട്രേഷൻ നമ്പർ, ജോലി സ്ഥലത്തെ വിലാസം, വീടിൻറെ വിലാസം, നാട്ടിലെ വീടിൻറെ വിലാസം ഇതൊക്കെ വളരെ കൃത്യമായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button