MalappuramLatest NewsKeralaNattuvarthaNews

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു, ഇടനിലക്കാരിയായത് സീരിയല്‍ നടി: രണ്ടു പേര്‍ പിടിയിൽ

മലപ്പുറം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേര്‍ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോട്ടയം സ്വദേശിനിയായ യുവതിയെ കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.

സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ്, കോഴിക്കോട് സ്വദേശിനിയായ സീരിയല്‍ നടിയാണ് യുവതിയെ സമീപിച്ചത്. പിന്നീട്, യുവതിയെ സിനിമയുടെ സ്‌ക്രീനിങിനായി കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിക്കുകയായിരുന്നു. ഫ്ലാറ്റുവരെ സീരിയല്‍ നടി തന്നോടൊപ്പം ഉണ്ടായിരുന്നെന്നും അവിടെയുണ്ടായിരുന്ന സിനിമാക്കാരെന്നു പറയുന്ന രണ്ടുപേര്‍ ലഹരികലര്‍ന്ന പാനീയം നല്‍കി പീഡിപ്പിച്ചുവെന്നും യുവതി പോലീസിന് നൽകിയ പരാതിയില്‍ പറയുന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, ഇടനിലക്കാരിയായ നടിയെയും ചോദ്യം ചെയ്തതായാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button