KottayamKeralaNattuvarthaLatest NewsNews

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​ : ഹോസ്റ്റൽ വാർഡൻ പിടിയിൽ

ചെ​റു​വ​ള്ളി സ്വ​ദേ​ശി വിഷ്ണു(30)വാണ് പിടിയിലായത്

പ​ള്ളി​ക്ക​ത്തോ​ട്: സ്വകാര്യ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ അറസ്റ്റിൽ. ചെ​റു​വ​ള്ളി സ്വ​ദേ​ശി വിഷ്ണു(30)വാണ് പിടിയിലായത്.

Read Also : അനുമോളുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കം

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തിയുടെ നി​ര​ന്ത​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​രം ​അറി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യു​ടെ പ​രാ​തി ചൈ​ൽ​ഡ് ലൈ​ന് ഓ​ൺ​ലൈ​നാ​യി ന​ൽ​കി.

ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി അ​ന്വേ​ഷി​ച്ച​ശേ​ഷം റി​പ്പോ​ർ​ട്ട് പ​ള്ളി​ക്ക​ത്തോ​ട് പൊലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button