Latest NewsNewsBusiness

വമ്പൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട് ഒല, ധനസമാഹരണം ഉടൻ ആരംഭിക്കും

30 കോടി യുഎസ് ഡോളറിന്റെ ധനസമാഹരണമാണ് ഒല നടത്തുക

വമ്പൻ വികസന പദ്ധതികൾക്ക് തുടക്കമിടാനൊരുങ്ങി പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്. ഇതിന്റെ ഭാഗമായി ധനസമാഹരണം നടത്താനാണ് ഒലയുടെ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, 30 കോടി യുഎസ് ഡോളറിന്റെ ധനസമാഹരണമാണ് ഒല നടത്തുക. ഇതിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്കും, കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമാണ് വിനിയോഗിക്കുക.

ധനസമാഹരണത്തോടനുബന്ധിച്ച് നിലവിലുള്ളതും, ആഗോള നിക്ഷേപകരിൽ നിന്നും, സോവറിൻ ഫണ്ടുകളിൽ നിന്നും തുക സ്വരൂപിക്കുന്നതാണ്. അതേസമയം, സെൽ നിർമ്മാണം പോലെയുള്ള ഒട്ടനവധി സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഒല പദ്ധതിയിടുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടെയും, നാല് ചക്ര വാഹനങ്ങളുടെയും വിഭാഗങ്ങളിലുടനീളം വിവിധ വികസന പദ്ധതികൾ കൊണ്ടുവരാനാണ് ഒലയുടെ നീക്കം.

Also Read: അവിവാഹിതരേക്കാള്‍ വിവാഹിതരായവരുടെ ആയുസ് കൂടുമെന്ന് പഠനം

shortlink

Related Articles

Post Your Comments

Related Articles


Back to top button