ഓഹരി വിപണിയിലേക്കുള്ള ചുവടുകൾ ശക്തമാക്കാൻ ഐപിഒയുമായി എത്തുകയാണ് പ്രമുഖ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്. ഐപിഒ നടത്തുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയതോടെ വളരെയധികം പ്രതീക്ഷയിലാണ് നിക്ഷേപകർ. 20 വർഷത്തിനുശേഷമാണ് വാഹന നിർമ്മാതാക്കളിൽ നിന്ന് ഒരു കമ്പനി ഓഹരി വിപണിയിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഒലയുടെ ഐപിഒ വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്.
2003-ലാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി (മുൻപ് മാരുതി ഉദ്യോഗ്) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഇതിനുശേഷം ഐപിഒയിൽ അങ്കം കുറിക്കാനെത്തുന്ന ഇന്ത്യൻ വാഹന നിർമ്മാതാക്കളാണ് ഒല. 8,500 കോടി രൂപയുടെ ഐപിഒ സൈസുമായി ഇന്ത്യയിലെ ഏറ്റവും വലിയ 15 ഐപിഒകളിൽ ഒലയും ഇടം നേടിയേക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്താൻ. ഇതുമായി ബന്ധപ്പെട്ട് ഈ മാസം തന്നെ ഡ്രാഫ്റ്റ് പ്രോസ്പെക്ട്സ് ഫയൽ ചെയ്യാനാണ് ഒലയുടെ തീരുമാനം.
Also Read: കോൺഗ്രസ് എം.പിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 351 കോടി രൂപ എന്ത് ചെയ്യും?
പുതിയ ഓഹരികളും ഓഫർ സെയിലും ഉൾപ്പെടുന്നതാണ് ഒലയുടെ ഐപിഒ. മാർക്യു ഗ്ലോബൽ ഇൻവെസ്റ്റേഴ്സ്, സിംഗപ്പൂർ ടെമാസെക്, ജപ്പാനിലെ സോഫ്റ്റ് ബാങ്ക് എന്നിവരാണ് ഒലയിൽ കൂടുതൽ നിക്ഷേപമുള്ള കമ്പനികൾ. കഴിഞ്ഞ ഒക്ടോബറിൽ ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടിംഗിലൂടെ 3,200 കോടി രൂപയാണ് ഒല സമാഹരിച്ചത്. അധികം വൈകാതെ തന്നെ ഇലക്ട്രിക് കാർ നിർമ്മാണത്തിലേക്ക് കടക്കാനും ഒല പദ്ധതിയിടുന്നുണ്ട്.
Post Your Comments