ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല. ഇത്തവണ കമ്പനിയിലെ സംയോജിത വരുമാന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 510 ശതമാനം വർദ്ധിച്ച്, 2,782 കോടി രൂപയായി. മുൻ വർഷം ഇത് 373 കോടിയായിരുന്നു. അതേസമയം, കമ്പനിയുടെ അറ്റ നഷ്ടവും, ചെലവും മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ട്. മുൻ വർഷം 784.1 കോടി രൂപയായിരുന്ന അറ്റ നഷ്ടം ഇത്തവണ 1,472 കോടി രൂപയായി ഉയർന്നു. കൂടാതെ, മൊത്തം ചെലവ് മുൻ വർഷത്തെ 1,240 കോടി രൂപയിൽ നിന്നും, 3,383 കോടി രൂപയായാണ് വർദ്ധിച്ചിട്ടുള്ളത്.
2024-25 സാമ്പത്തിക വർഷത്തിൽ കമ്പനി 803 കോടി രൂപയുടെ എബിറ്റ്ഡ ലാഭം (നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം) പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, 2023-24 സാമ്പത്തിക വർഷത്തിൽ എബിറ്റ്ഡ നഷ്ടം 950 കോടി രൂപയാകുമെന്നാണ് വിലയിരുത്തൽ. 2023-24 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 4,655 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ ഏകദേശം 3 ലക്ഷത്തോളം വാഹനങ്ങൾ വിറ്റഴിക്കുന്നതാണ്.
Post Your Comments