തിരുവനന്തപുരം: ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികൾ നടത്തുമ്പോൾ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ലെന്നാണ് നിർദ്ദേശം.
രോഗീ സൗഹൃദമായിരിക്കണം. രോഗികൾ, കുഞ്ഞുങ്ങൾ, ഗർഭിണികൾ തുടങ്ങിയവർക്ക് ഒരു തരത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കാൻ പാടില്ല. രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ പ്രയാസം നേരിടാതിരിക്കാൻ ആശുപത്രി അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ സംഘടിപ്പിക്കുമ്പോൾ സർക്കുലറിലെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
Post Your Comments