സനാ: പ്രതീക്ഷകള്‍ പങ്കുവെച്ച് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായും ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നുമാണ് നിമിഷപ്രിയയുടെ പേരിലുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ.
Read Also: വമ്പൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട് ഒല, ധനസമാഹരണം ഉടൻ ആരംഭിക്കും
‘കോടതി നടപടികളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിനാവശ്യമായ പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നന്ദിയുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആക്ഷന്‍ കൗണ്‍സിലിനും നന്ദി അറിയിക്കുന്നു’- ഇതായിരുന്നു നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം.
യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നടപടി വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കിയിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമായത്.
Post Your Comments