Latest NewsKeralaEntertainment

സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി മാളികപ്പുറം 2-ൽ പറയാം: മാളികപ്പുറം രണ്ടാംഭാഗം വരുന്നെന്ന സൂചനയുമായി അഭിലാഷ് പിള്ള

എല്ലാ സിനിമകളിലും കടം മേടിക്കുന്ന കഥാപാത്രമായാണ് സെജ് കുറുപ്പ് അഭിനയിക്കുന്നത് എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന ട്രോൾ. തന്നെ വിമർശിച്ചുകൊണ്ടുള്ള ട്രോളുകൾ സൈജു കുറുപ്പ് തന്നെ ഫേയ്‌സ്ബുക്കിൽ പങ്കുവെയ്‌ക്കാറുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ പങ്കുവെച്ച ഒരു ട്രോളും അതിന് താഴെ മാളികപ്പുറത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പങ്കുവെച്ച കമന്റുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘പുതിയ കഥ കേൾക്കുമ്പോൾ, തന്റെ കഥാപാത്രത്തിന് കടം ഒന്നുമില്ല എന്നറിഞ്ഞപ്പോൾ സ്‌ക്രിപ്റ്റ് റൈറ്ററെ നോക്കുന്ന സൈജു കുറിപ്പ്’ എന്നു കുറിച്ചുകൊണ്ട് ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമയിലെ സിദ്ധിഖിന്റെ മീമി വെച്ചുകൊണ്ടുള്ള ട്രോളാണ് സൈജു തന്റെ ഫേയ്‌സ്ബുക്കിൽ പങ്കുവെച്ചത്. ‘3-4 കഥകൾ പ്രാരാബ്ധവും കടവുമൊക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്. നമ്മൾ പൊളിക്കും’ എന്നാണ് സൈജു കുറിപ്പ് ട്രോൾ പങ്കുവെച്ചു കൊണ്ട് എഫ്ബിയിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ അഭിലാഷ് പിള്ള കമന്റുമായും എത്തി.

‘മാളികപ്പുറം 2-ൽ ഞാൻ പറയാം കടം വാങ്ങിച്ചതിനുള്ള യഥാർത്ഥ കാരണം’ എന്നാണ് അഭിലാഷ് പിള്ള പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ഇതോടെ മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന സംശയവുമായി സിനിമാ പ്രേമികളും എത്തി. വെറുതെ തമാശയ്‌ക്ക് അഭിലാഷ് പറഞ്ഞതാണോ, അതോ സത്യത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന് തിരക്കുകയാണ് ആരാധകർ. മാളികപ്പുറം, മേപ്പടിയാൻ, തീർപ്പ്, 12-ത്ത് മാൻ, ഒരുത്തി, മേ ഹൂം മൂസ എന്നിങ്ങനെ അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളിലും ഷൈജു കുറുപ്പ് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾ കടം വാങ്ങുന്നുണ്ട്. ഇതോടെയാണ് ട്രോളന്മാരുടെ ഇരയായി താരം മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button