KeralaMollywoodLatest NewsNewsEntertainment

കാവി കൊടിക്ക് മുന്നില്‍ നിൽക്കുമ്പോൾ വിമര്‍ശനം വരുമെന്നറിഞ്ഞു തന്നെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്: അഭിലാഷ് പിള്ള

ഇത്തരം പരിപാടിയില്‍ പങ്കെടുത്താൻ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമെന്ന് പലരും പറഞ്ഞു

ആരുടെ മുന്നിലും നട്ടെല്ല് നിവര്‍ത്തി കൊണ്ട് തന്റെ വിശ്വാസത്തിന് വേണ്ടി സംസാരിക്കുമെന്നും സിനിമയില്ലെങ്കില്‍ മറ്റ് ജോലി ചെയ്ത് ജീവിക്കാന്‍ അറിയാമെന്നും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഗണേശോത്സവത്തില്‍ പങ്കെടുത്താല്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുമെന്ന് പലരും പറഞ്ഞതായി ഒറ്റപ്പാലത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്തു സംസാരിച്ചപ്പോൾ അഭിലാഷ് പിള്ള പറഞ്ഞു.

read also: ആശ്വാസം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം നാളെ

‘ഗണപതി ഭഗവാൻ മിത്തെന്ന് പറഞ്ഞാല്‍ കേട്ടൊണ്ടിരിക്കാൻ വിശ്വാസിയായ തനിക്ക് ആവില്ല. എന്റെ വിശ്വാസത്തില്‍ ഞാൻ നട്ടല്ലുറച്ച്‌ തന്നെ നില്‍ക്കും. കാരണം ഞാൻ ആദ്യമായി എഴുതിയത് ഹരി ശ്രീ ഗണപതായെ നമ: എന്നാണ്. അത് എനിക്ക് പഠിപ്പിച്ച്‌ തന്നത് എന്റെ അച്ഛനും അമ്മയും ഗുരുവുമാണ്. ഇപ്പോള്‍ മാസ് ഹിറോ ഗണപതിയാണ്. കേരളം മുഴുവൻ ചര്‍ച്ച ചെയ്യുന്നത് ഭഗവാനെ കുറിച്ചാണ്. രണ്ട് ദിവസം മുൻപ് മറ്റൊരു സ്ഥലത്തെ ഗണേശോത്സവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് കുറച്ച്‌ സുഹൃത്തുക്കള്‍ പറഞ്ഞു ഇത്തരം പരിപാടിയില്‍ പങ്കെടുത്താൻ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമെന്ന്. അതൊക്കെ അറിഞ്ഞ് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്’.- അഭിലാഷ് പിള്ള പറഞ്ഞു.

മാളികപ്പുറം സിനിമയെ വര്‍ഗ്ഗീയ സിനിമയെന്ന് മുദ്രകുത്താൻ ശ്രമം നടന്നതായും അഭിലാഷ് പിള്ള പറഞ്ഞു. ഉണ്ണി മുകുന്ദൻ എല്ലായിടത്തു പോകുമ്പോഴും കൊച്ചു കുട്ടികളടക്കം അയ്യപ്പൻ വിളികളുമായി വരാറുണ്ട്. അതാണ് മാളികപ്പുറത്തിന്റെ വിജയമെന്നും അഭിലാഷ് പിളള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button