Latest NewsNewsBusiness

എസ്ബിഐ: ‘യോനോ’ ആപ്ലിക്കേഷൻ വഴി നൽകിയ വായ്പകളുടെ കണക്കുകൾ പുറത്തുവിട്ടു

പ്രവർത്തന ചെലവ് താരതമ്യേന കുറവായതിനാൽ, എസ്ബിഐ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘യോനോ’ മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരം വിതരണം ചെയ്ത വായ്പകളുടെ കണക്കുകൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ഡിസംബർ 31 വരെ 71,000 കോടി രൂപയുടെ ഡിജിറ്റൽ വായ്പകളാണ് എസ്ബിഐ യോനോയിലൂടെ വിതരണം ചെയ്തത്. ഇതുവരെ ഒരു ലക്ഷം കോടി രൂപയുടെ വായ്പയാണ് യോനോ വിതരണം ചെയ്തിട്ടുളളത്. എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാരയാണ് ഇത് സംബന്ധിച്ച കണക്കുകൾ പങ്കുവെച്ചത്. യോനോ വഴി പ്രതിദിനം സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നതും വലിയ തോതിൽ ഉയർന്നിട്ടുണ്ട്.

പ്രവർത്തന ചെലവ് താരതമ്യേന കുറവായതിനാൽ, എസ്ബിഐ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ഡിജിറ്റൽ ഇടപാടുകളിൽ വലിയ മുന്നേറ്റം കാഴ്ചവച്ചത്. സാമ്പത്തിക സേവനങ്ങൾക്ക് പുറമേ, യോനോ ഉപയോക്താക്കൾക്ക് ഫ്ലൈറ്റ്, ട്രെയിൻ, ബസ്, ടാക്സി ബുക്കിംഗുകൾ, ഓൺലൈൻ ഷോപ്പിംഗ്, മെഡിക്കൽ ബിൽ പേയ്മെന്റുകൾ എന്നിവയ്ക്കുള്ള പണമിടപാട് സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ട്.

Also Read: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് ഞാനല്ല, ഇനി ടാഗ് ചെയ്താൽ നിയമനടപടിയുമായി മുന്നോട്ട് നീങ്ങും: അഞ്ജു കൃഷ്ണ

shortlink

Related Articles

Post Your Comments

Related Articles


Back to top button