രാജ്യത്തെ കൂടുതൽ എയർപോർട്ടുകൾ സ്വന്തമാക്കാനുള്ള നീക്കവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അദാനി എയർപോർട്ട്സാണ് വിമാനത്താവളങ്ങൾ സ്വന്തമാക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കായുള്ള ലേലം വിളിയിൽ പങ്കെടുക്കുമെന്ന് അദാനി എയർപോർട്ട്സ് അറിയിച്ചിട്ടുണ്ട്. അദാനി എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് അരുൺ ബൻസാൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
രാജ്യത്തെ എയർപോർട്ട് സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി 6 വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ബിഡ്ഡുകൾ അദാനി എയർപോർട്ട് നേടിയെടുത്തിട്ടുണ്ട്. വരും മാസങ്ങളിൽ ഏകദേശം 12 ഓളം വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ ലേലത്തിലും അദാനി എയർപോർട്ട്സ് പങ്കെടുക്കുന്നതാണ്. ഇന്ത്യയിൽ കൂടുതൽ വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനും, മുൻനിര എയർപോർട്ട് ഓപ്പറേറ്ററായി മാറാനുമാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.
Also Read: മത്സ്യത്തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ
നിലവിൽ, നവി മുംബൈയിലെ എയർപോർട്ട് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. 2036- ഓടെ 90 ദശലക്ഷം യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന തരത്തിലുള്ള വിപുലീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ന്യൂഡൽഹിയിൽ 70 ദശലക്ഷം യാത്രക്കാർക്കുള്ള സൗകര്യമൊരുക്കുന്നതാണ്. കൂടാതെ, കർണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കാനും അദാനി എയർപോർട്ട്സ് ലക്ഷ്യമിടുന്നുണ്ട്.
Post Your Comments