
ശ്രീകാര്യം: ബസ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ആൾ പൊലീസ് പിടിയിൽ. മുരുക്കുംപുഴ താഴത്തിൽ വീട്ടിൽ വിനോദിനെ(44)യാണ് പൊലീസ് പിടികൂടിയത്. ശ്രീകാര്യം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് പ്രതി യുവതിക്കു നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.
Read Also : ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളിയ്ക്കും അഭയം നൽകി: ഹരിയാന സ്വദേശിനിയായ യുവതി അറസ്റ്റിൽ
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ പാങ്ങപ്പാറ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments