തിരുവനന്തപുരം: സിഗ്നനൽ നൽകാതെ അപ്രതീക്ഷിതമായി യു ടേൺ തിരിയുന്നതും ഓവർടേക്ക് ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങളുടെ വാഹനങ്ങൾ, പ്രത്യേകിച്ച് ഓട്ടോറിക്ഷകൾ വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനോ, നിർത്തുന്നതിനോ അല്പം മുമ്പേ തന്നെ സിഗ്നൽ കൊടുക്കുക. പുറകിൽ നിന്നു വരുന്ന വാഹനങ്ങളെയും എതിരെ നിന്നു വരുന്ന വാഹനങ്ങളെയും ശ്രദ്ധയോടെ നിരീക്ഷിച്ച് അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ, ഓവർടേക്ക് ചെയ്യുകയോ, നിർത്തുകയോ ചെയ്യണമെന്ന് പോലീസ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സിഗ്നൽ നൽകാതെ അപ്രതീക്ഷിതമായി U ടേൺ തിരിയുന്നതും ഓവർടേക്ക് ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.
നിങ്ങളുടെ വാഹനങ്ങൾ, പ്രത്യേകിച്ച് ഓട്ടോറിക്ഷകൾ വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനോ, നിർത്തുന്നതിനോ അല്പം മുമ്പേ തന്നെ സിഗ്നൽ കൊടുക്കുക.
പുറകിൽ നിന്നു വരുന്ന വാഹനങ്ങളെയും എതിരെ നിന്നു വരുന്ന വാഹനങ്ങളെയും ശ്രദ്ധയോടെ നിരീക്ഷിച്ച് അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ, ഓവർടേക്ക് ചെയ്യുകയോ, നിർത്തുകയോ ചെയ്യുക.
Read Also: നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ ലളിതമായ വഴികൾ പിന്തുടരുക
Post Your Comments