Latest NewsKeralaNews

അമോണിയ ചേര്‍ത്തിട്ടും പുഴുവരിച്ച മത്സ്യങ്ങള്‍ വില്‍പ്പനയ്ക്ക്

വര്‍ക്കല: പുന്നമൂട് മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. അമോണിയ കലര്‍ത്തിയതും പഴകിയതുമായ 35 കിലോയോളം മത്സ്യം ഇവിടെ നിന്നുപിടിച്ചെടുത്തു.

Read Also:മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചു: നവ വരനെ ഭാര്യാപിതാവ് വഴിയിൽ തടഞ്ഞ് കഴുത്തിന് വെട്ടികൊന്നു

പുന്നമൂട് മാര്‍ക്കറ്റില്‍ സ്ഥിരമായി പഴകിയ മത്സ്യവില്പന നടക്കുന്നതായി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്.

മൊബൈല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ മത്സ്യത്തില്‍ അമോണിയാ സാന്നിദ്ധ്യം കണ്ടെത്തി. 25 കിലോ ചെമ്പല്ലി, 10കിലോ ചൂര എന്നിവയാണ് അമോണിയ കലര്‍ത്തി വില്പനയ്ക്ക് വച്ചിരുന്നത്. ചീഞ്ഞതും പുഴുവരിച്ചതും അമോണിയ കലര്‍ത്തിയതുമായ മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും വീണ്ടും ഇത്തരം മത്സ്യം ഇവിടെ വില്പനയ്‌ക്കെത്തുകയാണ്. ചൊവ്വാഴ്ച പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കാനുളള നടപടികളും ഭക്ഷ്യസുരക്ഷാ വിഭാഗം കൈക്കൊണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button