ഇന്ത്യൻ വിപണിയിൽ നോക്കിയ ബ്രാൻഡ് ഇഷ്ടപ്പെടുന്നവർ ഒട്ടനവധിയാണ്. ഫീച്ചർ ഫോണുകൾ പുറത്തിറക്കിയാണ് നോക്കിയ ഇന്ത്യയിൽ ആധിപത്യം ഉറപ്പിച്ചത്. പിന്നീട് ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുകളിലേക്ക് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. ഇത്തവണയും ബഡ്ജറ്റ് ഫ്രണ്ട്‌ലിയായിട്ടുള്ള ഹാൻഡ്സെറ്റുമായാണ് നോക്കിയ എത്തിയിട്ടുള്ളത്. നോക്കിയ സി12 പ്രോ ഹാൻഡ്സെറ്റുകളെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.
6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. വേഗതയ്ക്കും മൾട്ടി ടാസ്കിംഗിനും ഒക്-ട കോർ പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ചിപ്സെറ്റ് ഏതാണെന്ന് പുറത്തുവിട്ടിട്ടില്ല. 8 മെഗാപിക്സൽ ക്യാമറ പിന്നിലും, സെൽഫിക്കായി 5 മെഗാപിക്സൽ ക്യാമറയുമാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 2 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള നോക്കിയ സി12 പ്രോ 6,999 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക.
Also Read: പടക്ക നിർമാണശാലയ്ക്ക് തീപിടിച്ചു: 9 പേർ വെന്തുമരിച്ചു
Post Your Comments