കൊച്ചി: കാപ്പാ ചുമത്തി കോട്ടയത്തുനിന്നു നാടുകടത്തിയ പ്രതി കൊച്ചിയിൽ പിടിയിൽ. കാപ്പാ പ്രതി ഹീരാലാൽ(36) ആണ് തട്ടിക്കൊണ്ടുപോകൽ കേസിൽ എറണാകുളത്തു പിടിയിലായത്.
തേവരയിലുളള യുവരാജ് ബാറിലെ തൊഴിലാളിയായ ഒഡീഷ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലാണ് അറസ്റ്റ്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്.
Read Also : പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാൻ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്യാൻ തീരുമാനം
കോട്ടയം ജില്ലയിലെ കടുവാക്കുളം സ്വദേശിയാണ് ഹീരാലാൽ. എറണാകുളം ടൗൺ സൗത്ത് പൊലീസ് ആണ് അന്വേഷണം നടത്തിയിരുന്നത്. പരാതിക്കാരനെ പ്രതികൾ ചേർന്നു കോട്ടയത്ത് ഒരു വീട്ടിൽ കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ടും, കൊണ്ടുപോകുന്ന വഴിയിലും കാറിൽ വച്ചും മർദിച്ചെന്നാണ് പരാതി. പരാതിക്കാരനെ വിട്ടയയ്ക്കണമെങ്കിൽ 40 കിലോ കഞ്ചാവോ രണ്ടു ലക്ഷം രൂപയോ നൽകണമെന്നു പ്രതികൾ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
കേസിലെ ഒന്നാം പ്രതി സോബിൻ ബേബി, മൂന്നും നാലും പ്രതികളായ അഭിജിത്ത്, സബിൻ വർഗീസ് എന്നിവരെ കോട്ടയത്തുനിന്നു നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാപ്പാ പ്രതിയായ ഹീരാലാലിനു വേണ്ടി തെരച്ചിൽ ശക്തതമാക്കിയതോടെ കീഴടങ്ങുകയായിരുന്നു. സൗത്ത് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി.
Post Your Comments