സംസ്ഥാനത്തെ ആദ്യത്തെ ഗോൾഡ് പാർക്ക് യാഥാർത്ഥ്യമാക്കാനൊരുങ്ങി സ്വർണ വ്യാപാരികൾ. ആഭരണ നിർമ്മാണത്തിൽ കേരളത്തെ സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായാണ് ഗോൾഡ് പാർക്ക് സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗോൾഡ് പാർക്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂരിലും മലപ്പുറത്തും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരിൽ സ്ഥാപിക്കാനാണ് കൂടുതൽ സാധ്യത. ഇതോടെ, കേരളത്തിലെ ആദ്യത്തെ ഗോൾഡ് പാർക്ക് തൃശ്ശൂരിൽ ഉയരും.
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണാഭരണങ്ങൾ വിറ്റഴിക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ സ്വർണ വ്യാപാര മേഖലയുടെ ദീർഘകാല ആവശ്യം കൂടിയാണ് കേരളത്തിൽ ഗോൾഡ് പാർക്ക് സ്ഥാപിക്കുക എന്നത്. നിലവിൽ, സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഭൂരിഭാഗം സ്വർണാഭരണങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഗോൾഡ് പാർക്ക് പ്രാബല്യത്തിലാകുന്നതോടെ, ഇറക്കുമതി കുറയ്ക്കാൻ സാധിക്കും.
Also Read: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടി : യുവാവ് അറസ്റ്റിൽ
Post Your Comments