
ആലങ്ങാട്: ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കളമശേരി വിടാക്കുഴ മുള്ളംതൊടിയിൽ വീട്ടിൽ സുരേഷിന്റെ മകൻ എം.എസ്. നവീൻ (18) ആണ് മരിച്ചത്.
ആലുവ – പറവൂർ കെഎസ്ആർടിസി റോഡിൽ കോട്ടപ്പുറം ടൈൽ മാളിനു സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം നടന്നത്. കൂടെ സഞ്ചരിച്ചിരുന്ന ആലുവ ഉളിയന്നൂർ കണ്ണംകുളത്ത് വീട്ടിൽ ടിനു (18)വിനെ ഗുരുതര പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും വാരിയെല്ലുകൾക്കും പരിക്കേറ്റ ഇയാളുടെ നിലയും ഗുരുതരമാണ്.
Read Also : 2024-ല്‍ രാഹുല്‍ കന്യാകുമാരിയില്‍ നിന്നും മത്സരിച്ചേക്കും, ‘വയനാട്ടിലെ മത്സരം തെറ്റായ സന്ദേശം നല്കി’
നവീൻ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നവീൻ മരിക്കുകയായിരുന്നു. ഇരു ബൈക്കുകളുടെയും മുൻഭാഗം തകർന്നു.
മാഞ്ഞാലി ശ്രീനാരായണ എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ ഡിപ്ലോമ വിദ്യാർത്ഥികളാണ് രണ്ടുപേരും. നവീനിന്റെ സംസ്കാരം ഇന്ന് നടക്കും. അമ്മ: ജലജ.
Post Your Comments