
കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ ഫാർമസി വിദ്യാർത്ഥി മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ എടത്തോൾ മുഹമ്മദ്കുട്ടിയുടെ മകൻ റാസി റോഷൻ (22) ആണ് മരിച്ചത്.
രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച രാത്രി 11.05-നാണ് അപകടം നടന്നത്. ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളജ് വിദ്യാർത്ഥിയാണ്. കോഴിക്കോടു നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസാണ് ഇടിച്ചത്. നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments