ദുബായ്: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട യുവതിയ്ക്കും സുഹൃത്തുക്കൾക്കും ശിക്ഷ വിധിച്ച് കോടതി. യുവതിയ്ക്കും സഹായം നൽകിയ രണ്ട് സുഹൃത്തുക്കൾക്കുമാണ് കോടതി ശിക്ഷ വിധിച്ചത്. ആറ് മാസത്തെ ജയിൽ ശിക്ഷയാണ് ദുബായ് ക്രിമിനൽ കോടതി പ്രതികൾക്ക് നൽകിയത്. ശിക്ഷ പൂർത്തിയായ ശേഷം പ്രതികളെ യുഎഇയിൽ നിന്നും നാടുകടത്തുകയും ചെയ്യും.
Read Also: സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്തുമെന്ന് ഇന്ത്യ, അധികാരികളുമായി ബന്ധപ്പെട്ടു: റിപ്പോർട്ട്
കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാണ് യുവതിയും സുഹൃത്തുക്കളും പ്രവാസിയെ പൂട്ടിയിട്ടത്. യുവതിയിൽ നിന്ന് പ്രവാസി യുവാവ് 800 ദിർഹം കടം വാങ്ങിയിരുന്നു. പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ല. ഇതോടെയാണ് പണം വാങ്ങാൻ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി ഇത്തരമൊരു തന്ത്രം മെനഞ്ഞത്.
പ്രവാസി യുവാവിനെ യുവതി തന്ത്രപൂർവം താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി സുഹൃത്തുക്കളായ രണ്ട് പുരുഷന്മാരുടെ സഹായത്തോടെ പൂട്ടിയിടുകയായിരുന്നു. യുവാവിന്റെ കൈവശവും പണമുണ്ടായിരുന്നില്ലെന്ന് മനസിലായതോടെ ഏതെങ്കിലും സുഹൃത്തുക്കളെ വിളിച്ച് പണം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പണം കിട്ടിയാൽ മാത്രമേ വിടുകയുള്ളൂ എന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. ദുബായ് നൈഫിലെ ഒരു അപ്പാർട്ട്‌മെന്റിലായിരുന്നു ഇവർ പ്രവാസി യുവാവിനെ പൂട്ടി ഇട്ടിരുന്നത്.
പണം നൽകിയാൽ മാത്രമേ ഇയാളെ മോചിപ്പിക്കാൻ സാധിക്കൂ എന്ന് പറഞ്ഞെങ്കിലും സുഹൃത്ത് പണം നൽകാൻ തയ്യാറാകാതെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി എല്ലാവരെയും അറസ്റ്റ് ചെയ്തു.
Post Your Comments