കൊൽക്കത്ത: ബംഗാളിൽ അനധികൃത പടക്ക നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള അനധികൃത പടക്ക നിർമാണ യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു എന്ന് പൊലീസ് പറയുന്നു.
മഹേഷ്‌തലയിലെ ഒരു വീട്ടിൽ പ്രവർത്തിക്കുന്ന യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. കൊല്ലപ്പെട്ടവർ വീട്ടുടമയുടെ ഭാര്യയും മകനും അയൽവാസിയുമാണെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം 6 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.
സാമ്പിളുകൾ ശേഖരിക്കാനും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും ഫോറൻസിക് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിക്കും. അതേസമയം, ജനവാസകേന്ദ്രത്തിൽ യൂണിറ്റ് പ്രവർത്തിക്കാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്ന് മന്ത്രി സുജിത് ബോസ് പറഞ്ഞു.
Post Your Comments