തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിയതിനേയും തുടര്‍ന്ന് സഭയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്കും എതിരെ മന്ത്രി ശിവന്‍കുട്ടി നടത്തിയ പരിഹാസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Read Also: ചായ കുടിക്കാനെത്തിയ യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
‘സമാന്തര സഭ എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഞങ്ങളും മുന്‍പ് ശക്തമായി പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയില്‍ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണ്’ എന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ചോദ്യമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
എന്നാല്‍, ഭരണ പക്ഷത്തിന്റെ മുന്‍കാലങ്ങളിലെ സഭാ പ്രതിഷേധത്തിന്റെ കഥകളും സ്പീക്കറുടെ ഡയസില്‍ കയറി നിന്നുള്ള ശിവതാണ്ഡവവും ആക്രോശവും സ്പീക്കറുടെ കസേര പൊക്കിയെടുത്ത് എറിഞ്ഞതുമെല്ലാം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറി.
ഞങ്ങളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്, എന്നാല്‍ ഇതു പോലെ ഇല്ല എന്ന ശിവന്‍കുട്ടിയുടെ വാക്കുകളെ ട്രോളി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് വാര്യരും രംഗത്ത് വന്നു. ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്ന രീതിയിലെ പ്രതിഷേധം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് ഹോണറബിള്‍ ശിവന്‍കുട്ടി എന്നാണ് അന്നത്തെ സംഭവത്തിന്റെ ഫോട്ടോ പങ്കുവെച്ച് കുറിപ്പായി ഇട്ടിരിക്കുന്നത്.
Post Your Comments