KeralaLatest NewsNews

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍: കായികമേള മിനി ഇനി ഒളിമ്പിക്‌സ്; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവം വരുന്ന ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും.

Read Also: പത്താം ക്ലാസ് വിവാദ പരാമർശം: സജി ചെറിയാന്‍ തിരുത്താത്തത് പനിയായി കിടക്കുന്നതിനാലെന്ന് മന്ത്രി വി.ശിവൻകുട്ടി

കഴിഞ്ഞ വര്‍ഷം കൊല്ലത്തു നടന്ന കലോത്സവത്തില്‍ ജില്ലയിലെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസ് അറിയിച്ചു.

ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വല്‍ അനുസരിച്ചാകണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

എറണാകുളത്തായിരിക്കും കായിക മേള. ഒക്ടോബര്‍ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കായികമേളയെ ഒളിംപ്ക്സ് മാതൃകയില്‍ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയില്‍ മാറ്റണമെന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇക്കുറി നടന്നു വരുന്നതെന്നും മന്ത്രി അറിയിച്ചു. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ കായിക മേള ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുകയും അതല്ലാത്ത വര്‍ഷങ്ങളില്‍ സാധാരണ പോലെയും നടത്താനാണ് തീരുമാനം.

ടി.ടി.ഐ., പി.പി.ടി.ടി.ഐ കലോത്സവം സെപ്തംബര്‍ 4, 5 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ വെച്ച് നടത്തും. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കണ്ണൂര്‍ ജില്ലയില്‍ വെച്ച് സെപ്തംബര്‍ 25, 26, 27 തീയതികളില്‍ നടത്തും.

ശാസ്ത്രമേള ആലപ്പുഴ ജില്ലയില്‍ നവംബര്‍ 14, 15, 16, 17 തീയതികളിലും കരിയര്‍ ഗൈഡന്‍സ് ദിശ എക്സ്പോ, ഒക്ടോബര്‍ 5, 6, 7, 8, 9 തീയതികളില്‍ തൃശൂര്‍ ജില്ലയില്‍ വെച്ചുമായിരിക്കും നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button