Latest NewsNewsIndia

ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം: ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മദനി സുപ്രിം കോടതിയില്‍

ഡൽഹി: കേരളത്തിലേക്ക് മടങ്ങുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രിം കോടതിയില്‍. ആയുര്‍വേദ ചികത്സക്കായി കേരളത്തിലേക്ക് മടങ്ങുന്നതിനായാണ് മദനി സുപ്രിം കോടതിയോട് ഇളവ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിന്റെ ബഞ്ചില്‍ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വെളളിയാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്.

കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം: ഭർത്താവ് ഒളിവിൽ

തന്റെ ആരോഗ്യം മോശം നിലയിലാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മയ്ക്കും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടെന്നും മദനി തന്റെ അപേക്ഷയില്‍ പറയുന്നു. ഇത് പരിഹരിക്കാനാണ് കേരളത്തിൽ ആയുര്‍വേദ ചികിത്സ തേടുന്നത്. തന്റെ പിതാവിന്റെ ആരോഗ്യനിലയും മോശമാണെന്നും പിതാവിനെ കാണാന്‍ അവസരം നല്‍കണമെന്നും മദനി അപേക്ഷയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button