Latest NewsNewsIndia

ഉത്തരേന്ത്യയിൽ ഭൂചലനം: പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി ജനങ്ങൾ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഭൂചലനം. ജമ്മു കശ്മീർ, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Read Also: അനധികൃത സ്വത്ത് സമ്പാദന കേസ്: പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയ വിജിലൻസ് ഡിവൈഎസ്പിയ്ക്ക് എതിരെ കേസ്

റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്നാണ് വിവരം. അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അതേസമയം, ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉത്തരേന്ത്യയിൽ പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നുവെന്നും ജനം പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി തുറസായ മേഖലകളിലേക്ക് ഓടിയെത്തിയെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: 17 വർഷത്തെ ജയിൽ വാസം: ഒടുവിൽ റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി, പരോൾ ലഭിച്ചത് മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button