അട്ടപ്പാടി: അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച 6330 പാക്കറ്റ് ഹാൻസ് എക്‌സൈസ് പിടികൂടി. അഗളി റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ വിവിധ കടകളിലേക്ക് സ്റ്റേഷനറി സാധനങ്ങൾ കയറ്റി കൊണ്ടുവന്ന പിക്കപ്പ് വാഹനം പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചു കടത്തുകയായിരുന്ന 1800 പാക്കറ്റ് ഹാൻസ് പിടികൂടിയത്. ഹാൻസ് കടത്തിക്കൊണ്ടു വന്ന മണ്ണാർക്കാട് സ്വദേശികളായ ഷൗക്കത്തലി 50 വയസ്, ഡ്രൈവറായ ഫൈസൽ 23 വയസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
Read Also: പത്തനംതിട്ട പെട്രോൾ പമ്പിൽ അതിക്രമം കാണിച്ച കേസ്: പ്രതികൾ റിമാന്റിൽ
തുടർന്ന് നടത്തിയ പരിശോധനയിൽ അഗളി, ഗൂളിക്കടവ്, ഷോളയൂർ ഭാഗങ്ങളിൽ വിതരണത്തിനായി ഭൂതിവഴി വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 4530 പായ്ക്കറ്റ് ഹാൻസ് ഉൾപ്പടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ഭൂതിവഴി ഊരിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന മലപ്പുറം തിരൂർ സ്വദേശി ജബ്ബാർ (50 വയസ്) എന്നയാളുടെ വാടക മുറിയിൽ നിന്നാണ് ഹാൻസ് ഉൽപ്പന്നങ്ങൾ പിടികൂടിയത്. പിടികൂടിയ വാഹനവും, പ്രതികളെയും, തൊണ്ടി മുതലുകളും പിന്നീട് പോലീസിന് കൈമാറി.
പ്രിവന്റിവ് ഓഫീസർ ജെ ആർ അജിത്ത്, പ്രവന്റീവ് ഓഫീസർ ഗ്രേഡ് കെ സേതുനാഥ്, CEO മാരായ ആർ പ്രദീപ്, വി പ്രേംകുമാർ , എ കെ രജീഷ് , സി മോഹനൻ , WCEO അഖില കെ പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments